കോവിഡ് വ്യാപനം: സം​സ്ഥാ​ന​ത്തെ കോ​ട​തി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഓ​ണ്‍​ലൈ​നി​ലേ​ക്ക്

court
 കൊ​ച്ചി: കോ​വി​ഡ് മൂന്നാം തരംഗം രൂക്ഷമായ സാഹചര്യത്തിൽ സം​സ്ഥാ​ന​ത്തെ കോ​ട​തി ന​ട​പ​ടി​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ വീണ്ടും ഓ​ണ്‍​ലൈ​നി​ലേ​ക്ക് മാ​റു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് ഹൈ​ക്കോ​ട​തി സ​ർ​ക്കു​ല​ർ ഇ​റ​ക്കി. ഹൈ​ക്കോ​ട​തി​യി​ലും കീ​ഴ്ക്കോ​ട​തി​ക​ളി​ലും കേ​സു​ക​ൾ പ​രി​ഗ​ണി​ക്കു​ക ഓ​ണ്‍​ലൈ​നി​ലൂ​ടെ​യാ​യി​രി​ക്കും. ഒ​ഴി​വാ​ക്കാ​നാ​കാ​ത്ത കേ​സു​ക​ൾ മാ​ത്രം നേ​രി​ട്ട് വാ​ദം കേ​ൾ​ക്കും. കോ​ട​തി മു​റി​യി​ൽ 15 പേ​രി​ൽ കൂ​ടു​ത​ൽ അ​നു​വ​ദി​ക്കി​ല്ല.ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയില്‍ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാര്‍ തീരുമാനിക്കും. ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11-ന് പുനഃപരിശോധിക്കും.

Share this story