Times Kerala

പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രം സർക്കാരുമായി ഒത്തുതീർപ്പ്; പ്രതിപക്ഷ നേതാവ് 

 
vd satheeshan
 തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ചാൽ മാത്രമേ സർക്കാറുമായി ഒത്തുതീർപ്പ് സാധ്യമാകൂവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ മാധ്യമനകളോട് പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധം കാരണം തുടർച്ചയായി സഭാ നടപടികൾ തടസ്സപ്പെടുന്ന പശ്ചാത്തലത്തിലാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. സ്പീക്കറുടെ പക്ഷപാത നടപടികൾ ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം സഭാനടപടികൾ തടസ്സപ്പെടുത്തുന്നത്. നിയമസഭയിൽ എങ്ങനെ പെരുമാറണമെന്ന് ഇ പി ജയരാജനെ പോലെ ഒരാൾ പ്രതിപക്ഷത്തിന് ക്ലാസ് എടുക്കുന്ന കാലത്താണ് നമ്മൾ ജീവിക്കുന്നതെന്ന് സതീശൻ പറഞ്ഞു. എം എൽ എ ആയിരിക്കുമ്പോൾ ഇ പി ജയരാജൻ തല്ലി തകർത്ത സ്പീക്കറുടെ കസേര ഇപ്പോൾ പാലായിലെ ഒരു ഗോഡൗണിൽ കിടക്കുന്നുണ്ടെന്നും വി.ഡി സതീശൻ പരിഹസിച്ചു.

Related Topics

Share this story