Times Kerala

തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന് മു­​മ്പ് പൗ­​ര­​ത്വ ഭേ­​ദ­​ഗ​തി നി​യ­​മം ന­​ട­​പ്പാ­​ക്കും; അ­​മി­​ത്­​ഷാ

 
തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന് മു­​മ്പ് പൗ­​ര­​ത്വ ഭേ­​ദ­​ഗ​തി നി​യ­​മം ന­​ട­​പ്പാ­​ക്കും; അ­​മി­​ത്­​ഷാ
ന്യൂ­​ഡ​ല്‍​ഹി: ലോ­​ക്‌​സ­​ഭാ തെ­​ര­​ഞ്ഞെ­​ടു­​പ്പി­​ന് മു­​മ്പ് പൗ­​ര­​ത്വ ഭേ­​ദ­​ഗ​തി നി​യ­​മം ന­​ട­​പ്പാ­​ക്കു­​മെ­​ന്ന് ആ­​ഭ്യ­​ന്ത­​ര മ​ന്ത്രി അ­​മി­​ത്ഷാ. സി​എ​എ വി​ജ്ഞാ​പ​നം ലോ​ക്‌­​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പാ​യി വരുമെന്നും ആ​ര്‍​ക്കും അ​തി​ല്‍ യാ​തൊ​രു സം​ശ​യ​വും വേ­​ണ്ടെ­​ന്നും അ­​മി­​ത്­​ഷാ പ­​റ​ഞ്ഞു.

ഡ​ല്‍­​ഹി­​യി​ലെ ഒ​രു സ്വ​കാ​ര്യ പ​രി­​പാ­​ടി​ല്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം  പ­​റ​ഞ്ഞത്. സി­​എ­​എ­​യു­​മാ­​യി ബ­​ന്ധ­​പ്പെ­​ട്ട് ന്യൂ­​ന­​പ­​ക്ഷ​ങ്ങ​ളെ പ്ര​ത്യേ​കി​ച്ച് ന​മ്മു​ടെ മു​സ്‌​ലീം സ​ഹോ​ദ​ര­​ങ്ങ­​ളെ പ­​ല­​രും തെ​റ്റി​ദ്ധ­​രി­​പ്പി­​ച്ചി­​ട്ടു­​ണ്ട്.

സി​എ​എ​യി​ല്‍ ആ​രു​ടേ​യും പൗ​ര​ത്വം എ​ടു​ത്ത് ക​ള​യാ​ന്‍ വ്യ​വ​സ്ഥ­​യി​ല്ലെന്നും പൗ​ര​ത്വം എ​ടു​ത്ത് ക​ള​യാ​ന​ല്ല, ന​ല്‍​കാ­​നാ​ണ് പൗ​ര​ത്വ നി​യ​മം​ ഭേ​ദ​ഗ​തി ചെ​യ്ത​തെന്നും അദ്ദേഹം  പ­​റ​ഞ്ഞു.

 ജ​വ​ഹ​ര്‍​ലാ​ല്‍ നെ​ഹ്‌­​റു​വും മ​റ്റു​ള്ള​വ​രും ഒ​പ്പി​ട്ട ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ കാ​ര്യ​മാ​ണി​തെന്നും എ​ന്നാ​ല്‍ പ്രീ​ണ​നം മൂ​ലം കോ​ണ്‍​ഗ്ര​സ് അ​ത് അ​വ​ഗ​ണി​ച്ചെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. 
 
അതേസമയം, ലോ​ക്‌​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​ല്‍ ബി​ജെ​പി​ക്ക് 370 സീ​റ്റു​ക​ളും എ​ന്‍​ഡി​എ​യ്ക്ക് 400 സീ​റ്റു​ക​ളും ല­​ഭി­​ക്കു­​മെ​ന്നും അ­​മി­​ത്ഷാ ​അ­​വ­​കാ­​ശ­​പ്പെ​ട്ടു.  

Related Topics

Share this story