Times Kerala

ചന്ദ്രബാബു നായിഡു വീണ്ടും അധികാരത്തിലേക്ക്! നാളെ സത്യപ്രതിജ്ഞ 
 

 
ച​ന്ദ്രബാബു നായിഡുവിന് ജാമ്യമില്ല; ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി ഈ മാസം ഒമ്പതു വ​രെ നീട്ടി

വമ്പന്‍ തിരിച്ചുവരവ് എന്നു പറഞ്ഞാല്‍ തെലുങ്കു ദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡുവിന്റേതാണ് അത്. അദ്ദേഹം നാളെ ആന്ധ്ര പ്രദേശിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തും. തെലുങ്കു ദേശം പാര്‍ട്ടി – ബിജെപി – ജനസേന സഖ്യമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ വിജയം സ്വന്തമാക്കിയത്. 175 അംഗ നിയമസഭയിലെ 164 സീറ്റും സഖ്യം നേടിയിരുന്നു.

സംസ്ഥാന രാഷ്ട്രീയത്തില്‍ മാത്രമല്ല, ദേശീയ രാഷ്ട്രീയത്തില്‍ തന്നെ വലിയ സ്വാധീനമാണ് ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിക്ക് നിലവിലുള്ളത്. എന്‍ഡിഎ സഖ്യത്തിൽ വന്ന രണ്ടാമത്തെ വലിയ കക്ഷി നായിഡുവിന്റേതാണ്.

ചൊവ്വാഴ്ച ഗവര്‍ണര്‍ എസ് അബ്ദുര്‍ നസീറിനെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാൻ ചന്ദ്രബാബു നായിഡു അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. സഖ്യകക്ഷികളെല്ലാം മുഖ്യമന്ത്രിയാകാന്‍ തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം ഗവര്‍ണറെ അറിയിച്ചു.
 

Related Topics

Share this story