അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; ത​മി​ഴ്നാ​ട്ടി​ൽ വീണ്ടും റെ​ഡ് അ​ല​ർ​ട്ട്

അ​തി​തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത; ത​മി​ഴ്നാ​ട്ടി​ൽ വീണ്ടും റെ​ഡ് അ​ല​ർ​ട്ട്
 ചെ​ന്നൈ: അ​തി​തീ​വ്ര മ​ഴ മു​ന്ന​റി​യി​പ്പിനെ തുടർന്ന് ത​മി​ഴ്നാ​ട്ടി​ലെ മു​ഴു​വ​ൻ തീ​ര​ദേ​ശ ജി​ല്ല​ക​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. ത​ല​സ്ഥാ​ന​മാ​യ ചെ​ന്നൈ ഉ​ൾ​പ്പ​ടെ​യു​ള്ള 16 ജി​ല്ല​ക​ളി​ലാ​ണ് കാലാവസ്ഥാ വകുപ്പ് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കാ​ര​യ്ക്ക​ൽ, പു​തി​ച്ചേ​രി എ​ന്നി​വ​ട​ങ്ങ​ളി​ലും റെ​ഡ് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.ര​ണ്ടു ദി​വ​സം ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ അ​തി​തീ​വ്ര മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം. ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ചെ​ന്നൈ ന​ഗ​ര​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​ണ്. നി​ര​വ​ധി പേ​രെ സു​ര​ക്ഷി​ത സ്ഥ​ല​ത്തേ​ക്ക് മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. ശ​ക്ത​മാ​യ മ​ഴ​യ്ക്ക് പു​റ​മേ ക​ന​ത്ത കാ​റ്റു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം മു​ന്ന​റി​യി​പ്പി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Share this story