Times Kerala

ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ; യു​എ​ൻ ര​ക്ഷാ സ​മി​തി പ്ര​മേ​യം പാ​സാ​ക്കി
 

 
ഗാ​സ​യി​ൽ വെ​ടി​നി​ർ​ത്ത​ൽ; യു​എ​ൻ ര​ക്ഷാ സ​മി​തി പ്ര​മേ​യം പാ​സാ​ക്കി
ന്യൂ​യോ​ർ​ക്ക്: ഗസയിൽ വെടിനിർത്തൽ വേണമെന്ന അമേരിക്കൻ പ്രമേയം യുഎൻ രക്ഷാസമിതി പാസാക്കി. സുരക്ഷാ കൗൺസിലിൽ അമേരിക്കയാണ് പ്രമേയം അവതരിപ്പിച്ചത്. ഉപാധികളില്ലാതെ വെടിനിർത്തൽ നടപ്പാക്കണമെന്ന യുഎസ് പ്രമേയം ലോക രാജ്യങ്ങൾ അംഗീകരിച്ചു. വോട്ടെടുപ്പിൽ നിന്ന് റഷ്യ വിട്ടുനിന്നു. പ്രമേയത്തെ ഹമാസ് സ്വാഗതം ചെയ്തു.

ആ​ദ്യ​ത്തെ ആ​റാ​ഴ്ച വെ​ടി​നി​ർ​ത്ത​ലി​നൊ​പ്പം ഇ​സ്ര​യേ​ലി ജ​യി​ലു​ക​ളി​ലു​ള്ള പ​ല​സ്തീ​ൻ പൗ​ര​ന്മാ​രെ​യും ഗാ​സ​യി​ൽ ബ​ന്ധി​ക​ളാ​ക്കി​യി​രി​ക്കു​ന്ന ഇ​സ്ര​യേ​ലി പൗ​ര​ന്മാ​രി​ൽ ചി​ല​രെ​യും വി​ട്ട​യ​ക്ക​ണം. ര​ണ്ടാം ഘ​ട്ട​ത്തി​ലെ സ​മ്പൂ​ർ​ണ വെ​ടി​നി​ർ​ത്ത​ലി​ൽ ബാ​ക്കി ബ​ന്ദി​ക​ളെ​ക്കൂ​ടി വി​ട്ട​യ​ക്ക​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. മൂ​ന്നാം ഘ​ട്ടം ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്ന​ടി​ഞ്ഞ ഗാ​സ​യു​ടെ പു​ന​ർ​നി​ർ​മാ​ണ​മാ​ണ്.
 
നി​ർ​ദേ​ശം ഇ​സ്ര​യേ​ൽ അം​ഗീ​ക​രി​ച്ചു​വെ​ന്നാ​ണ് അ​മേ​രി​ക്ക അ​വ​കാ​ശ​പ്പെ​ടു​ന്ന​ത്. പ്ര​മേ​യ​ത്തോ​ട് ആ​ദ്യം അ​നു​കൂ​ല​മാ​യി പ്ര​തി​ക​രി​ച്ച ഹ​മാ​സ് ഈ ​മൂ​ന്ന് ഘ​ട്ട വെ​ടി​നി​ർ​ത്ത​ൽ നി​ർ​ദേ​ശ​ങ്ങ​ൾ അം​ഗീ​ക​രി​ക്ക​ണ​മെ​ന്നും പ്ര​മേ​യം ആ​വ​ശ്യ​പ്പെ​ടു​ന്നു.

 

Related Topics

Share this story