ബ്രഹ്മപുരം തീപിടുത്തം: സംസ്ഥാന സർക്കാറിന് ഹരിത ട്രിബ്ര്യൂണലിന്റെ രൂക്ഷ വിമർശം, വേണ്ടിവന്നാല്‍ 500കോടി പിഴ ചുമത്തുമെന്നും ഹരിത ട്രിബ്യൂണല്‍

 ബ്രഹ്മപുരം തീപിടുത്തം: 24 മണിക്കൂറും കൺട്രോൾ റൂമുകൾ സജീവം
 ന്യൂഡൽഹി: ബ്രഹ്മപുരം തീപിടുത്തത്തിൽ സംസ്ഥാന സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി ദേശീയ ഹരിത ട്രിബ്യൂണൽ. ദുരന്തത്തിന്റെ പൂർണ ഉത്തരവാദിത്തം സർക്കാറിനാണെന്നും വേണ്ടിവന്നാൽ സർക്കാറിന് 500 കോടി രൂപ പിഴ ചുമത്തുമെന്നും ഹരിത ട്രിബ്യൂണൽ വ്യക്തമാക്കി.ജസ്റ്റിസ് എ കെ ഗോയൽ, ജസ്റ്റിസ് സുധീർ അഗർവാൾ, ഡോ. എ സെൻതിൽ വേൽ എന്നിവരടങ്ങിയ ദേശീയ ഹരിത ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബഞ്ചിന്റെതാണ് വിമർശം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ എടുത്ത കേസിലാണ് ട്രിബ്യൂണൽ നിലപാട് വ്യക്തമാക്കിയത്.

Share this story