Times Kerala

ക​ട​മെ​ടു​പ്പ്: കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ള​ണ​മെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ

 
 ക​ട​മെ​ടു​പ്പ്: കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ള​ണ​മെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ
ന്യൂ​ഡ​ൽ​ഹി: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി മ​റി​ക​ട​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി 26226 കോ​ടി രൂ​പ ക​ട​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്ന കേ​ര​ള​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ള​ണ​മെ​ന്ന് കേ​ന്ദ്രം സു​പ്രീം​കോ​ട​തി​യി​ൽ. അ​ടി​യ​ന്ത​ര ക​ട​മെ​ടു​പ്പി​ന് സം​സ്ഥാ​ന​ത്തി​ന് അ​വ​കാ​ശ​മി​ല്ലെ​ന്നും പ​തി​ന​ഞ്ചാം ധ​ന​കാ​ര്യ​ക​മ്മീ​ഷ​ൻ സം​സ്ഥാ​ന​ത്തെ ഉ​യ​ർ​ന്ന ക​ട​ബാ​ധ്യ​ത​യു​ള്ള സം​സ്ഥാ​ന​മാ​യി വി​ല​യി​രു​ത്തു​വെ​ന്നും കേ​ന്ദ്രം വ്യ​ക്ത​മാ​ക്കു​ന്നു. മാത്രമല്ല, കേ​ര​ള​ത്തി​നെ അ​ധി​കം ക​ട​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചാ​ൽ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളു​ടെ ക​ട​മെ​ടു​പ്പി​നെ​യും ബാ​ധി​ക്കാ​നി​ട​യു​ണ്ടെ​ന്നും കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ട​ക്കാ​ല ഉ​ത്ത​ര​വ് തേ​ടി കേ​ര​ളം സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കേ​ന്ദ്ര​മ​റു​പ​ടി.

സം​സ്ഥാ​ന​ത്തി​ന്‍റെ മൊ​ത്തം ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​ന​ത്തി​ന്‍റെ മൂ​ന്ന് ശ​ത​മാ​ന​മാ​ണ് ക​ട​മെ​ടു​ക്കാ​ൻ അ​നു​മ​തി ഉ​ള്ള​ത്. എ​ന്നാ​ൽ ക​ഴി​ഞ്ഞ ര​ണ്ട് സാ​മ്പ​ത്തി​ക​വ​ർ​ഷ​വും ഈ ​പ​രി​ധി​ക്ക​പ്പു​റം ക​ട​മെ​ടു​ക്കാ​ൻ കേ​ര​ള​ത്തെ അ​നു​വ​ദി​ച്ചി​ട്ടു​ണ്ടെന്നും  2021-22 സാ​മ്പ​ത്തി​ക വ​ർ​ഷം നാ​ല് ശ​ത​മാ​ന​വും തൊ​ട്ട​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം 3.5 ശ​ത​മാ​ന​വും ക​ട​മെ​ടു​ക്കാ​ൻ അ​നു​വ​ദി​ച്ചി​ട്ടുണ്ടെന്നും  കേ​ന്ദ്രം സു​പ്രീം കോ​ട​തി​യി​യെ അ​റി​യി​ച്ചു. 
 

Related Topics

Share this story