Times Kerala

ശോഭ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ബി ജെ പി നേതൃത്വം: ഉയര്‍ന്ന പദവി നൽകുമെന്ന് സൂചന

 
സിപിഎം നേതൃത്വവുമായി ആശയവിനിമയം നടത്തിയെന്ന വാര്‍ത്തകള്‍  തെറ്റ് : ശോഭ സുരേന്ദ്രന്‍
ന്യൂഡൽഹി: പാർട്ടി ദേശീയ നേതൃത്വം ബി ജെ പി നേതാവ് ശോഭ സുരേന്ദ്രനെ ഡൽഹിയിലേക്ക് വിളിപ്പിച്ചു. ശോഭ സുരേന്ദ്രന് നേതൃത്വം നൽകിയിരിക്കുന്ന നിര്‍ദ്ദേശം നാളെ ഡൽഹിയിലെത്താനാണ്. പാര്‍ട്ടി ദേശീയ നേതൃത്വം സംഘടനാ തലത്തിൽ ശോഭ സുരേന്ദ്രന് ഉയര്‍ന്ന പദവി നൽകുന്ന കാര്യം പരിഗണിക്കുന്നുണ്ട്. ശോഭ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക് കൊണ്ടുവരുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ്റെ കാലാവധി പൂര്‍ത്തിയായ സാഹചര്യത്തിലാണിത്.

Related Topics

Share this story