ദി​ലീ​പി​നെ​തി​രേ തെ​ളി​വു​ക​ൾ കൈ​മാ​റി​യെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​ർ

ദി​ലീ​പി​നെ​തി​രേ തെ​ളി​വു​ക​ൾ കൈ​മാ​റി​യെ​ന്ന് ബാ​ല​ച​ന്ദ്ര​കു​മാ​ർ
 കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലും അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ൻ പ​ദ്ധ​തി​യിട്ടെന്ന കേ​സി​ലും ന​ട​ൻ ദി​ലീ​പി​നെ​തി​രേ സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​ർ ക്രൈം​ബ്രാ​ഞ്ചി​ന് തെ​ളി​വു​ക​ൾ കൈ​മാ​റി. ക​ള​മ​ശേ​രി​യി​ലെ ക്രൈം​ബ്രാ​ഞ്ച് ഓ​ഫീ​സി​ൽ വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് ബാ​ല​ച​ന്ദ്ര​കു​മാ​റി​ൽ നി​ന്നും അ​ന്വേ​ഷ​ണ സം​ഘം മൊ​ഴി​യെ​ടു​ത്ത​ത്. ത​ന്‍റെ പ​ക്ക​ലു​ള്ള ഫോ​ണ്‍ റി​ക്കോ​ർ​ഡു​ക​ൾ അ​ട​ക്ക​മു​ള്ള ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് ന​ൽ​കിയാതായി ചന്ദ്രകുമാർ മാധ്യമങ്ങളോട് പറഞ്ഞു. . താ​ൻ ന​ൽ​കി​യ ശ​ബ്ദ​രേ​ഖ ദി​ലീ​പി​ന്‍റേത​ല്ലെ​ന്ന് അ​ദ്ദേ​ഹം പോ​ലും നി​ഷേ​ധി​ച്ചി​ട്ടി​ല്ല. ദി​ലീ​പ് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്‍റെ തെ​ളി​വു​ക​ളും അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റി. താ​ൻ പോ​ലീ​സു​മാ​യി ചേ​ർ​ന്ന് ഗു​ഢാ​ലോ​ച​ന ന​ട​ത്തു​ന്നു​വെ​ന്ന ആ​രോ​പ​ണം തെ​റ്റാ​ണ്. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ താ​ൻ മു​ൻ​പ് ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ൽ തെ​ളി​വ് ഹാ​ജ​രാ​ക്ക​ണ​മെ​ന്നും ബാ​ല​ച​ന്ദ്ര​കു​മാ​ർ പ​റ​ഞ്ഞു.

Share this story