Times Kerala

കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തു എറിഞ്ഞു 

 
കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം; സ്കൂട്ടറിലെത്തിയ സംഘം സ്ഫോടകവസ്തുവെറിഞ്ഞു
 കോഴിക്കോട്: വടകരയിലെ ഇടതുപക്ഷ സ്ഥാനാർഥി കെ.കെ. ശൈലജക്കെതിരെ അധിക്ഷേപ പരാമർശം നടത്തി വിവാദത്തിലായ ആർ.എം.പി നേതാവ് കെ.എസ് ഹരിഹരന്റെ വീടിന് നേരെ ആക്രമണം. സ്കൂട്ടറിലെത്തിയ സംഘം തേഞ്ഞിപ്പലം ഒലിപ്രം കടവിലെ വീടിന് നേരെ സ്ഫോടക വസ്തു എറിയുകയായിരുന്നു. വീടിന്റെ ചുറ്റുമതിലിൽ തട്ടി പൊട്ടിയതിനാൽ അപകടം ഒഴിവായി. ഞായറാഴ്ച രാത്രി 8.15നായിരുന്നു സംഭവം നടന്നത്.   വൈകീട്ട് മുതൽ ഒരു സംഘം വീടിന്റെ പരിസരത്ത് റോന്തുചുറ്റുന്നത് ശ്രദ്ധയിൽ പെട്ടിരുന്നുവെന്നും സ്ഫോടക വസ്തുവിന്റെ അവശിഷ്ടങ്ങൾ ഇതേ സംഘമെത്തി വാരിക്കൊണ്ട് പോയെന്നും ഹരിഹരൻ വെളിപ്പെടുത്തി.

Related Topics

Share this story