ഐ.എസ്.എല്‍ കിരീടത്തില്‍ മുത്തമിട്ട് എ.ടി.കെ മോഹന്‍ ബഗാന്‍
Sat, 18 Mar 2023

പനാജി : ഐ എസ് എൽ- 2023 കിരീടം ബംഗാൾ കരുത്തരായ എ ടി കെ മോഹൻ ബഗാൻ സ്വന്തമാക്കി. ഗോവയിലെ ജവഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനലിൽ ബെംഗളൂരു എഫ് സിയെ പെനാൽറ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തിയാണ് എ ടി കെ ആദ്യമായി ഐ എസ് എൽ കിരീടത്തിൽ മുത്തമിട്ടത്. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതിനാല്‍ മത്സരം ഷൂട്ടൗട്ടിലേക്ക് പ്രവേശിക്കുകയായിരുന്നു.