Times Kerala

നി​യ​മ​സ​ഭാ ​സ​മ്മേ​ള​നം: ഈ സാമ്പത്തിക വർഷത്തെ ബജറ്റിന്മേലുള്ള ധ​നാ​ഭ്യ​ര്‍​ഥ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് ഇ​ന്ന് തു​ട​ക്കം 

 
നിയമസഭ ടിവി ഉദ്‌ഘാടനം ചിങ്ങം ഒന്നിന്
തി​രു​വ​ന​ന്ത​പു​രം: ഇന്ന് പ​തി​ന​ഞ്ചാം നി​യ​മ​സ​ഭ​യു​ടെ 11-ാം സ​മ്മേ​ള​ന​ത്തി​ല്‍ ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ന്മേ​ലു​ള്ള ധ​നാ​ഭ്യ​ര്‍​ഥ​ന ച​ര്‍​ച്ച​ക​ള്‍​ക്ക് തു​ട​ക്കം. സ​ഭാ​സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന അ​ജ​ണ്ട 2024- 25 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തെ ബ​ജ​റ്റി​ന്മേ​ലു​ള്ള ധ​നാ​ഭ്യ​ര്‍​ഥ​ന ച​ര്‍​ച്ച​ക​ളും വോ​ട്ടെ​ടു​പ്പു​മാ​ണ്. പ്ര​തി​പ​ക്ഷം ഇ​ന്ന് സ​ഭ​യി​ല്‍ മ​ല​ബാ​റി​ലെ പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി ഉന്നയിക്കുന്നതായിരിക്കും. പ്ര​തി​പ​ക്ഷം സ​ര്‍​ക്കാ​രി​നെ​തി​രേ വിഷയം ആയുധമാക്കും. ച​ര്‍​ച്ച​ക​ള്‍ കൂ​ടാ​തെ ത​ദ്ദേ​ശ വാ​ര്‍​ഡ് വി​ഭ​ജ​ന ബി​ല്ല് പാസാക്കിയ സർക്കാർ നടപടിയും പ്ര​തി​പ​ക്ഷം ഉ​യ​ര്‍​ത്തുന്നതായിരിക്കും. തി​ങ്ക​ളാ​ഴ്ച ത​ന്നെ പ്ര​തി​പ​ക്ഷം വി​ഷ​യ​ത്തി​ല്‍ റൂ​ളിം​ഗ് ആ​വ​ശ്യ​പ്പെ​ട്ട് സ്പീ​ക്ക​റെ സ​മീ​പി​ച്ചി​ട്ടുണ്ടായിരു​ന്നു. തിങ്കളാഴ്ച പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തി​നി​ടെ നി​യ​മ​സ​ഭ ത​ദ്ദേ​ശ വാ​ര്‍​ഡ് വി​ഭ​ജ​ന ബി​ല്‍ അ​ഞ്ച് മി​നി​റ്റി​ല്‍ പാസാക്കുകയായിരുന്നു. ബി​ല്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച​ത് ത​ദ്ദേ​ശ​മ​ന്ത്രി എം.​ബി.​രാ​ജേ​ഷാ​ണ്. 

Related Topics

Share this story