Times Kerala

നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു: ത​ദ്ദേ​ശ വാ​ര്‍​ഡ് വി​ഭ​ജ​ന ബി​ല്‍ ബഹളത്തിനിടയിൽ പാ​സാ​ക്കി

 
പ്രതിപക്ഷം
തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ ഇ​ന്ന​ത്തേ​ക്ക് പി​രി​ഞ്ഞു. ബാ​ര്‍ കോ​ഴ​യി​ലെ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍​ന്നാണിത്. ​പ്രതിപക്ഷം നടു​ത്ത​ള​ലി​റ​ങ്ങുകയും ഏറെ നേരം പ്ല​ക്കാ​ര്‍​ഡു​ക​ളും ബാ​ന​റു​ക​ളും ഉ​യ​ര്‍​ത്തി പ്ര​തി​ഷേ​ധിക്കുകയുമുണ്ടായി. ശേഷം പ്രതിപക്ഷം സ​ഭാ ന​ട​പ​ടി​ക​ൾ തു​ട​ർ​ന്ന​തോ​ടെ സ​ഭ വി​ട്ടി​റ​ങ്ങി. ഇവർ സ​ഭ​യ്ക്ക് പു​റ​ത്തേ​ക്ക് വ​ന്ന​ത് 'കോ​ഴ സ​ര്‍​ക്കാ​ര്‍, കോ​ഴ മ​ന്ത്രി​മാ​ര്‍ രാ​ജി വ​യ്ക്കു​ക' എ​ന്ന ബാ​ന​ര്‍ ഉ​യ​ർ​ത്തി​പ്പി​ടിച്ചാണ്. സ​ഭ​യി​ല്‍ രൂ​ക്ഷ​മാ​യ ഭ​ര​ണ-​പ്ര​തി​പ​ക്ഷ വാ​ക്‌​പോ​രു​ണ്ടായിരുന്നു. ബാ​ര്‍ കോ​ഴ​യി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടു​ള്ള അ​ടി​യ​ന്ത​ര പ്ര​മേ​യ നോ​ട്ടീ​സിലാണിത്. പ്ര​തി​പ​ക്ഷ നേ​താ​വ് മ​ദ്യ​ന​യ​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ പ​ണം പി​രി​ച്ചു എ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ക്ക​ണ​മെ​ന്ന് ആവശ്യപ്പെടുകയുണ്ടായി. കൂടാതെ, മു​ഖ്യ​മ​ന്ത്രി ത​ന്നെ സംഭവത്തിൽ മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രി പറഞ്ഞത് പ്രതിപക്ഷം ഇ​ല്ലാ​ത്ത കാ​ര്യം കെ​ട്ടി​ച്ച​മ​ച്ച് എ​ന്തോ സം​ഭ​വി​ക്കു​ന്നു എ​ന്ന പ്ര​തീ​തി ഉ​ണ്ടാ​ക്കാ​നാ​ണ് ശ്രമിക്കുന്നത് എന്നാണ്. എ​ക്‌​സൈ​സ് മ​ന്ത്രി ശ​ബ്ദ​സ​ന്ദേ​ശം സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത വ​ന്ന​പ്പോ​ള്‍ ത​ന്നെ പ​രാ​തി ന​ല്‍​കി​യെ​ന്നും, അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​ക​ട്ടെ​യെ​ന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് പ​റ​ഞ്ഞാണ് പ്രതിപക്ഷം നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചത്. ഇതേസമയം, ത​ദ്ദേശ വാ​ര്‍​ഡ് വി​ഭ​ജ​ന ബി​ല്‍ സ​ഭ​യി​ല്‍ അ​വ​ത​രി​പ്പി​ച്ച് പാ​സാ​ക്കുകയുണ്ടായി. ബി​ൽ സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ച​ത് ത​ദ്ദേ​ശ​മ​ന്ത്രി എം.​ബി.​രാ​ജേ​ഷാ​ണ്. 

Related Topics

Share this story