Times Kerala

അമീബിക് മസ്തിഷ്ക ജ്വരം: മരുന്ന് വിദേശരാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ സാധ്യത തേടി ആരോഗ്യവകുപ്പ്

 
അമീബിക് മസ്തിഷ്ക ജ്വരം: മരുന്ന് വിദേശരാജ്യങ്ങളിൽ നിന്ന് എത്തിക്കാൻ സാധ്യത തേടി ആരോഗ്യവകുപ്പ്
അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സയ്ക്കായുള്ള മരുന്ന് കേരളത്തിലോ ഇന്ത്യയിലോ ലഭിക്കാത്ത സാഹചര്യത്തിൽ വിദേശരാജ്യങ്ങളിൽ നിന്ന് കൊണ്ടുവരാനുള്ള സാധ്യത തേടി ആരോഗ്യവകുപ്പ്. കേന്ദ്രസർക്കാരുമായി ആശയവിനിമയം നടത്തി വിദേശരാജ്യങ്ങളിൽ നിന്ന് മരുന്ന് കേരളത്തിൽ എത്തിക്കാൻ പറ്റുമോ എന്ന് പരിശോധിക്കുന്നതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി. ജർമ്മനി അടക്കമുള്ള രാജ്യങ്ങളിലാണ്അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ മരുന്നിന്റെ ലഭ്യതയുള്ളത്. ഇവിടെ നിന്നാണ് മരുന്നുകൾ എത്തിക്കാൻ ശ്രമം നടത്തുന്നത്.

Related Topics

Share this story