Times Kerala

എസ്ബിഐയുടെ എല്ലാ ഓൺലൈൻ ഇടപാടുകളും നിലച്ചു

 
 എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ് 26,000 കോടി രൂപയുടെ പുതിയ ബിസിനസ് പ്രീമിയം നേടി
ഡൽഹി: ഏപ്രിൽ ഒന്നിന് ഓൺലൈൻ ഇടപാടുകൾക്ക് താൽക്കാലിക വിലക്കുമായി എസ്ബിഐ. ലക്ഷക്കണക്കിന് ഉപഭോക്താക്കളാണ് ഇതോടെ ബുദ്ധിമുട്ടിലായത്. ഇൻ്റർനെറ്റ് ബാങ്കിംഗ്, യോനോ ലൈറ്റ്, യോനോ ബിസിനസ് വെബ്, മൊബൈൽ ആപ്പ്, യോനോ, യുപിഐ മുതലായ സേവനങ്ങൾ ഏപ്രിൽ ഒന്നിന് ഉച്ചക്ക് 12.2 നും 15.20നും ഇടയിൽ പണിമുടക്കി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) വാർഷിക ക്ലോസിംഗ് ആക്റ്റിവിറ്റി കാരണമാണ് ഇത്രയും സേവനങ്ങൾ ലഭിക്കാതിരിക്കുന്നതെന്ന് എസ്ബിഐ അറിയിച്ചു.
ഏപ്രിൽ 1-ന് നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ (NEFT) ഇടപാടുകൾ നടത്തുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്ന് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഞായറാഴ്ച ഉപഭോക്താക്കളോട് വ്യക്തമാക്കിയിരുന്നു. ഏപ്രിൽ 1 ന്, ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വാർഷിക ക്ലോസിങ്ങിനു വേണ്ടി ബാങ്കുകൾ അടച്ചു. ഏപ്രിൽ 1 മുതൽ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിൻ്റനൻസ് ചാർജുകൾ എസ്ബിഐ പരിഷ്കരിച്ചു. ക്ലാസിക്, സിൽവർ, ഗ്ലോബൽ, കോൺടാക്‌റ്റ്‌ലെസ്സ് എന്നിവയുൾപ്പെടെ എസ്‌ബിഐ ഡെബിറ്റ് കാർഡുകളുടെ വാർഷിക മെയിൻ്റനൻസ് ചാർജുകൾ എസ്‌ബിഐ പുതുക്കി.

Related Topics

Share this story