ദ​ത്ത് വി​വാ​ദം: വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ൾ; റിപ്പോർട്ട് ഇന്ന് സർക്കാറിന് കൈമാറും

anupama_cpm
 തി​രു​വ​ന​ന്ത​പു​രം: ദ​ത്ത് വി​വാ​ദ​ത്തി​ൽ വ​നി​താ - ശി​ശു വി​ക​സ​ന​വ​കു​പ്പി​ന്‍റെ വ​കു​പ്പ് ത​ല അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​യി.  ശി​ശു​ക്ഷേ​മ​സ​മി​തി​ക്കും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​ക്കു​മെ​തി​രെ ഗു​രു​ത​ര ക​ണ്ടെ​ത്ത​ലു​ക​ളാ​ണ് വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ റിപ്പോർട്ടിൽ ഉള്ളതെന്നാണ് സൂചന. അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് ഇ​ന്ന് സ​ർ​ക്കാ​രി​ന് കൈ​മാ​റും.കു​ഞ്ഞി​നെ വി​ട്ടു കി​ട്ടാ​ൻ അ​നു​പ​മ പ​രാ​തി​യു​മാ​യി ശി​ശു​ക്ഷേ​മ​സ​മി​തിയെയും ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റിയെയും സമീപിച്ച  പോ​യ ശേ​ഷ​വും ദ​ത്ത് ന​ട​പ​ടി​ക​ൾ തു​ട​ർ​ന്ന​ത് വീ​ഴ്ച​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. ഏ​പ്രി​ൽ 22 ന് ​അ​നു​പ​മ​യു​മാ​യി ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി സി​റ്റിം​ഗ് ന​ട​ത്തി​യി​ട്ടും ദ​ത്ത് ന​ട​പ​ടി​ക​ൾ ത​ട​യാ​തെ മു​ന്നോ​ട്ട് പോ​യി. സി​റ്റിം​ഗി​ന് ശേ​ഷം പോ​ലീ​സി​നെ ഈ ​കാ​ര്യം ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി അ​റി​യി​ക്കാ​ത്ത​തും വീ​ഴ്ച​യാ​ണെ​ന്നാ​ണ് വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​തെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന. ശി​ശു​ക്ഷേ​മ സ​മി​തി സെ​ക്ര​ട്ട​റി ഷി​ജു​ഖാ​ൻ, കു​ഞ്ഞ് ദ​ത്ത് പോ​കു​ന്ന​തി​ന് മൂ​ന്ന​ര മാ​സം മു​മ്പ് പ​തി​നെ​ട്ട് മി​നി​ട്ട് മാ​താ​പി​താ​ക്ക​ളു​ടെ സി​റ്റിം​ഗ് ന​ട​ത്തി​യി​ട്ടും ദ​ത്തി​ന് കൂ​ട്ടു നി​ന്ന ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​ഡ്വ എ​ൻ. സു​ന​ന്ദ എ​ന്നി​വ​ർ​ക്കെ​തി​രെ​യാ​ണ് വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ൽ പ​രാ​മ​ർ​ശി​ക്കു​ന്ന​തെ​ന്നാ​ണ് ഇപ്പോൾ ലഭ്യമാകുന്ന സൂചന. രേ​ഖ​ക​ളി​ൽ തി​ര​മി​റി ന​ട​ന്നി​ട്ടു​ണ്ടെന്നും ​ക​ണ്ടെത്തി​യി​ട്ടു​ണ്ട്. വ​നി​താ ശി​ശു​വി​ക​സ​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ടി.​വി.​അ​നു​പ​മ​യാ​ണ് വ​കു​പ്പ്ത​ല അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്.

Share this story