കൊല്ലത്ത് യുവ അഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം

 കൊല്ലത്ത് യുവ അഭിഭാഷക വീടിനുള്ളിൽ മരിച്ച നിലയിൽ; ദുരൂഹതയെന്ന് കുടുംബം
 

കൊല്ലം: കൊട്ടാരക്കരയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടാരക്കര കടവട്ടൂർ സ്വദേശിനി അഷ്ടമിയെയാണ് (25) വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച മരിച്ചനിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവസമയത്ത് വീട്ടിൽ അഷ്ടമി ഒറ്റയ്‌ക്കായിരുന്നു. അതേസമയം, മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ  കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

Share this story