Times Kerala

 സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നിന്ന് ട്വന്റി-20യും പിന്‍മാറി

 
 സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല; തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ നിന്ന് ട്വന്റി-20യും പിന്‍മാറി
 കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ നിന്നും  ട്വന്റി-20യും പിന്‍മാറി. ആം ആദ്മിയുടെ പിന്മാറ്റത്തിന് പിന്നാലെയാണ് ട്വന്റി-20യും മത്സരിക്കാനില്ലെന്ന നിലപാടിൽ എത്തിയത്. രാഷ്ട്രീയമായി ഒരു ചലനവുണ്ടാക്കാത്ത തിരഞ്ഞെടുപ്പാണിതെന്നും രാഷ്ട്രീയമായി ഒട്ടും പ്രാധാന്യമില്ലാത്ത മത്സരത്തില്‍ നിന്ന് പിന്‍മാറുകയാണെന്നും ട്വന്റി-20 ചീഫ് കോഡിനേറ്റര്‍ സാബു ജേക്കബ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. സംസ്ഥാന ഭരണത്തെ നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പല്ല തൃക്കാക്കരയില്‍ നടക്കുന്നത്. ഉപ തിരഞ്ഞെടുപ്പ് ഫലം സംസ്ഥാന രാഷ്ട്രീയത്തില്‍ ഒരു ചലനവും ഉണ്ടാക്കില്ല. സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. ഡൽഹി മുഖ്യമന്ത്രിയും ആം ആദ്മി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍ ഈ മാസം 15 ന് കൊച്ചിയിലെത്തുന്നുണ്ട്. അന്നു വൈകിട്ട് കിഴക്കമ്പലത്ത് നടക്കുന്ന മഹാസമ്മേളനം വിജയിപ്പിക്കാനുള്ള ഒരുക്കങ്ങള്‍ക്കാണ് ഈ അവസരത്തില്‍ ട്വന്റി-20യും ആം ആദ്മിയും പ്രധാന്യം നല്‍കുന്നതെന്നും വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Related Topics

Share this story