റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന ര​ണ്ടു സ്ത്രീ​ക​ൾ തോ​ട്ടി​ൽ വീണു; ഒരാൾ മരിച്ചു

train
 
തൃ​ശൂ​ർ: റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന ര​ണ്ടു സ്ത്രീ​ക​ൾ തോ​ട്ടി​ൽ വീ​ണു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. ചാ​ല​ക്കു​ടി വി.​ആ​ർ.​പു​ര​ത്താ​ണ് സം​ഭ​വം. വി.​ആ​ർ പു​രം സ്വ​ദേ​ശിനി ദേ​വി കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്. ട്രാക്കിലൂടെ നടക്കുകയായിരുന്ന ഇരുവരും ട്രെ​യി​ൻ​വ​രു​ന്ന​ത് ക​ണ്ട് മാ​റി​യ​പ്പോ​ഴാ​ണ്തോ​ട്ടി​ലേ​ക്ക് വീ​ണ​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഉ​ട​ൻ​ത​ന്നെ നാ​ട്ടു​കാ​ർ ഇ​രു​വ​രെ​യും ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചെങ്കിലും ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ദേ​വി കൃ​ഷ്ണ പി​ന്നീ​ട് മ​ര​ണ​പ്പെ​ടുകയായിരുന്നു. ദേ​വി കൃ​ഷ്ണ​യോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ഫൗ​സി​യ എ​ന്ന യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. റോ​ഡി​ൽ വെ​ള്ള​മാ​യ​തി​നാ​ലാ​ണ് ഇ​വ​ർ റെ​യി​ൽ​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്ന​ത്. ട്രെ​യി​ൻ പോ​കു​മ്പോ​ഴു​ണ്ടാ​യ കാ​റ്റി​ലാ​ണ് ഇ​രു​വ​രും തോ​ട്ടി​ൽ വീ​ണ​ത്.

Share this story