ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവച്ചു

 ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവച്ചു
 അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാർ ദേവ് രാജിവച്ചു. ഗവർണർക്ക് രാജിക്കത്ത് നൽകിയെന്ന് ബിപ്ലവ് മാധ്യമങ്ങളെ അറിയിച്ചു. നിയമസഭാ തെരഞ്ഞെടുപ്പിന് 10 മാസം ബാക്കിനിൽക്കെയാണ് രാജിവച്ചിരിക്കുന്നത്.ഇന്ന് വൈകീട്ട് 5 മണിക്ക് അഗർത്തലയിൽ ബിജെപി എംഎൽഎമാരുടെ യോഗം ചേരുന്നുണ്ട്. ഇതിനായി രണ്ട് കേന്ദ്ര നിരീക്ഷകരെ ബിജെപി ത്രിപുരയിലേക്ക് അയച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ ചേരുന്ന ഈ യോഗത്തിൽ അടുത്ത മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് റിപ്പോർട്ട്.

Share this story