നാളത്തെ ഹർത്താൽ: പി എസ് സി പരീക്ഷകള്‍ക്ക് മാറ്റമില്ല; കേരള, കണ്ണൂര്‍ സര്‍വകലാശാല പരീക്ഷകള്‍ മാറ്റി
Sep 22, 2022, 21:07 IST

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നാളെ (വെള്ളിയാഴ്ച) ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും നടത്താന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് പി എസ് സി അറിയിച്ചു. അതേസമയം, കേരള സര്‍വകലാശാല നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പരീക്ഷകളും മാറ്റിവച്ചു. കേരള സര്‍വകലാശാലയുടെ മുഴുവന്‍ തിയറി, പ്രായോഗിക, വൈവവോ പരീക്ഷകളാണ് മാറ്റിവെച്ചത്. പുതുക്കിയ പരീക്ഷ തീയതികള്‍ പിന്നീട് അറിയിക്കും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി നാളെ നടത്താന്‍ നിശ്ചയിച്ചിരുന്ന മുഴുവന്‍ പ്രായോഗിക പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.