പൊന്നാനിയില്‍ ബസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍

 പൊന്നാനിയില്‍ ബസിന് കല്ലെറിഞ്ഞ മൂന്നുപേര്‍ പോലീസ് കസ്റ്റഡിയില്‍
 
പൊന്നാനി:  പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ഹര്‍ത്താലിനിടെ സംസ്ഥാനത്ത് വ്യാപക അക്രമം. വിവിധ ജില്ലകളിൽ കെഎസ്ആർടിസി ബസുകൾക്ക് നേരെ കല്ലേറുണ്ടായി. പൊന്നാനിയില്‍ ബസിന് കല്ലെറിഞ്ഞ മൂന്ന് പേര്‍ പിടിയില്‍. പൊന്നാനി മല്ല റോഡ് സ്വദേശി പുതുപറമ്പില്‍ മൊയ്തീന്‍ കോയ മകന്‍ മുബഷിര്‍(22). അസ്സനിക്കാനത്ത് മുഹമ്മദ് കുട്ടി മകന്‍ മുഹമ്മദ് ഷരീഫ് (28). കപ്പക്കാരകത്ത് മൊയ്തീന്‍ ക്കുട്ടി മകന്‍ റാസിഖ് (32) എന്നിവരാണ് പിടിയിലായത്.രാവിലെ ഒമ്പതിന് ഗുരുവായൂരിലേക്ക് പോകുന്ന കെ എസ് ആര്‍ ടി സി ബസ്സിനു നേരെ ആനപ്പടിയില്‍ വെച്ച് മുഖമൂടിയണിഞ്ഞ മൂന്ന് പേര്‍ ബൈക്കിലെത്തി കല്ലെറിയുകയായിരുന്നു. ഉടനെ പോലീസെത്തി പിന്തുടര്‍ന്നു ഇവരെ പിടികൂടി. ഇവരുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചപ്പോള്‍ പോലീസിനെ ഇല്ലാതാക്കണമെന്നും തകര്‍ക്കണമെന്ന സന്ദേശം പ്രചരിപ്പിക്കുകയും ചെയ്തതായും കണ്ടെത്തി

Share this story