യു​വ​തി ഭ​ര്‍​തൃവീ​ട്ടി​ല്‍ മ​രി​ച്ചനി​ല​യി​ല്‍

യു​വ​തി ഭ​ര്‍​തൃവീ​ട്ടി​ല്‍ മ​രി​ച്ചനി​ല​യി​ല്‍
 കൊ​ല്ലം: ജില്ലയിലെ ച​ട​യ​മം​ഗ​ലം അ​ക്കോ​ണ​ത്ത് യു​വ​തിയെ ഭ​ര്‍​തൃവീ​ട്ടി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ കണ്ടെത്തി. അ​ടൂ​ര്‍ പ​ഴ​കു​ളം സ്വ​ദേ​ശി​നി ല​ക്ഷ്മി പി​ള്ള എന്ന 24- കാരിയാണ് മ​രി​ച്ച​ത്. കു​വൈ​റ്റി​ലാ​യി​രു​ന്ന ഭ​ര്‍​ത്താ​വ് കി​ഷോ​ര്‍ ചൊ​വ്വാ​ഴ്ച നാ​ട്ടി​ലെ​ത്തി​യി​രു​ന്നു. വാ​തി​ല്‍ തു​റ​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് ച​വി​ട്ടി​പ്പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ​പ്പോ​ഴാ​ണ് ല​ക്ഷ്മി​യെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ട​ത്. സംഭവത്തിൽ അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത ച​ട​യ​മം​ഗ​ലം പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നാ​യി തി​രു​വ​ന​ന്ത​പു​രം കോ​ളേ​ജി​ലേ​ക്ക് മാ​റ്റി.

Share this story