രാ​ജ്ഭ​വ​നി​ലെ താത്കാലിക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം; ഗ​വ​ര്‍​ണ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്ത് പു​റ​ത്ത്

 രാ​ജ്ഭ​വ​നി​ലെ താത്കാലിക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണം; ഗ​വ​ര്‍​ണ​ര്‍ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്ത് പു​റ​ത്ത്
 തി​രു​വ​ന​ന്ത​പു​രം: രാ​ജ്ഭ​വ​നി​ൽ കുടുംബശ്രീ മുഖേൻ നിയമിച്ച 20 താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക​യ​ച്ച ക​ത്ത് പു​റ​ത്ത്. ക​ഴി​ഞ്ഞ ഡി​സം​ബ​റി​ല്‍ അ​യ​ച്ച ക​ത്താ​ണ് ഇപ്പോൾ പു​റ​ത്ത് വന്നിരിക്കുന്നത്. അ​ഞ്ചു​വ​ര്‍​ഷ​ത്തി​ല്‍ താ​ഴെ സേ​വ​ന​പ​രി​ച​യ​മു​ള്ള ജീ​വ​ന​ക്കാ​ര്‍​ക്കു​വേ​ണ്ടി​യാ​ണ് ഗ​വ​ര്‍​ണ​റു​ടെ ശു​പാ​ര്‍​ശ. ഗവർണർ - സർക്കാർ പോര് മുറുകുന്നതിനിടെയാണ് ഇപ്പോൾ ഗവർണർ എഴുതിയ കത്ത് പുറത്ത് വന്നിരിക്കുന്നത്.  രാ​ജ്ഭ​വ​നി​ലെ താ​ത്കാ​ലി​ക ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ദി​ലീ​പ് കു​മാ​റി​നെ സ്ഥി​ര​പ്പെ​ടു​ത്ത​ണ​മെ​ന്നും ഗ​വ​ര്‍​ണ​ര്‍ ഇ​തേ ക​ത്തി​ല്‍ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​രു​ന്നു. ഗ​വ​ര്‍​ണ​റു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് ഫോ​ട്ടോ​ഗ്രാ​ഫ​റെ സ്ഥി​ര​പ്പെ​ടു​ത്തി​കൊ​ണ്ട് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി. ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 17നാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ങ്ങി​യ​ത്.

Share this story