പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു; ചാ​ല​ക്കു​ടി പു​ഴ​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത നിർദ്ദേശം

 പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു; ചാ​ല​ക്കു​ടി പു​ഴ​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത നിർദ്ദേശം
 തൃ​ശൂ​ർ: പ​റ​മ്പി​ക്കു​ളം ഡാ​മി​ന്‍റെ ഷ​ട്ട​ര്‍ ത​നി​യെ തു​റ​ന്ന് വെ​ള്ള​മെ​ത്തി​യ​തോ​ടെ പെ​രി​ങ്ങ​ല്‍​കു​ത്ത് ഡാ​മി​ന്‍റെ ആ​റു ഷ​ട്ട​റു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി തു​റ​ന്നു. അ​ണ​ക്കെ​ട്ടി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ര്‍​ന്ന​തോ​ടെ​യാ​ണ് ഷ​ട്ട​റു​ക​ള്‍ തു​റ​ന്ന​ത്. 600 ക്യൂ​മെ​ക്‌​സ് വെ​ള്ള​മാ​ണ് ചാ​ല​ക്കു​ടി പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കി ​വി​ടു​ന്ന​ത്. ചാ​ല​ക്കു​ടി പു​ഴ​യി​ലെ ജ​ല​നി​ര​പ്പ് മൂ​ന്ന് മീ​റ്റ​ര്‍ വ​രെ ഉ​യ​ര്‍​ന്ന് 4.5 മീ​റ്റ​ര്‍ വ​രെ എതാൻ സാധ്യതയുണ്ട്. ഇ​തോ​ടെ ചാ​ല​ക്കു​ടി പു​ഴ​യി​ൽ ക​ന​ത്ത ജാ​ഗ്ര​ത നിർദ്ദേശം അധികൃതർ  പു​റ​പ്പെ​ടു​വിച്ചിട്ടുണ്ടെങ്കിലും ഭ​യ​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും  ജാ​ഗ്ര​ത മാ​ത്രം മ​തി​യെ​യെന്നും എം​എ​ൽ​എ അ​റി​യി​ച്ചു.

പു​ഴ​യു​ടെ തീ​ര​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ പു​ഴ​യി​ലെ ഒ​ഴു​ക്ക് ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ജി​ല്ല ഭ​ര​ണ​കൂ​ടം അറിയിച്ചത്. അ​തേ​സ​മ​യം പു​ഴ​യി​ൽ  കുളിക്കാനിറങ്ങുന്നത്  നിരോധിച്ചിരിക്കുകയാണ്. ക​ട​വു​ക​ൾ എ​ല്ലാം പൊ​ലീ​സ് അടച്ചിട്ടുണ്ട്. ജാ​ഗ്ര​താ നി​ർ​ദേ​ശം മൈ​ക്ക് അ​നൗ​ൺ​സ്മെ​ന്‍റ് വ​ഴി ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ന്നു​ണ്ട്.

Share this story