സംസ്ഥാനത്ത് മദ്യത്തിന്റെ വില കൂട്ടിയേക്കും, നിർണായക മന്ത്രിസഭാ യോഗം ഇന്ന്

മദ്യത്തിന്റെ
 തിരുവനന്തപുരം: സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ വില വർധിപ്പിക്കണോ എന്ന കാര്യത്തിൽ ഇന്ന് നിർണായക തീരുമാനമുണ്ടാകും. മദ്യത്തിന്റെ വിറ്റുവരവ് നികുതി ഒഴിവാക്കുന്നതിൽ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം തീരുമാനമെടുക്കും.  മദ്യ നിർമാണ ശാലകളുടെ വിറ്റുവരവ് നികുതി ഒഴിവാക്കുമ്പോൾ ഉണ്ടാകുന്ന വരുമാന നഷ്ടം നികത്താൻ മദ്യത്തിന്റെ വിൽപന നികുതി വർധിപ്പിക്കാനാണ് ആലോചന. നികുതി വർധിപ്പിച്ചാൽ മദ്യവില ഉയർന്നേക്കും.നികുതി ക്രമീകരണം സംബന്ധിച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടാണ് മന്ത്രിസഭാ യോഗം പരിഗണിക്കുന്നത്. സിൽവർലൈൻ പദ്ധതിയുടെ സാമൂഹികാഘാത പഠനം പുന:രാരംഭിക്കുന്ന കാര്യവും ഇന്നത്തെ മന്ത്രിസഭയുടെ പരിഗണനയ്ക്ക് വന്നേക്കും.

Share this story