'കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി, കുറ്റം സമ്മതിച്ചിട്ടില്ല; കേസ് തലയില്‍ കെട്ടിവച്ചെന്നും ജിതിന്‍

'കഞ്ചാവ് കേസില്‍ കുടുക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി, കുറ്റം സമ്മതിച്ചിട്ടില്ല; കേസ് തലയില്‍ കെട്ടിവച്ചെന്നും ജിതിന്‍
 തിരുവനന്തപുരം: കുറ്റം ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് എകെജി സെന്റര്‍ ആക്രമണക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍. പൊലീസ് ബലം പ്രയോഗിച്ച് ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്ന് ജിതില്‍ പറഞ്ഞു. ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യപരിശോധന നടത്തി തിരികെ കൊണ്ടുപോകുമ്പോഴായിരുന്നു ജിതിൻ മാധ്യമങ്ങളോട് ഇക്കാര്യം പറഞ്ഞത്.കുറ്റം സമ്മതിച്ചിട്ടില്ല. പൊലീസ് ഭീഷണിപ്പെടുത്തി. കഞ്ചാവ് കേസില്‍ കുടുക്കുമെന്നും കൂടെയുള്ളവരെയുള്‍പ്പെടെ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ജിതിന്‍ പറഞ്ഞു. ജിതിനെ മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് എകെജി സെന്റര്‍ ആക്രമണത്തില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പിടിയിലായത്. ആറ്റിപ്ര മണ്ഡലം പ്രസിഡണ്ടാണ് ജിതിന്‍.വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു. ജിതിന്‍ കുറ്റം സമ്മതിച്ചെന്നാണ് അന്വേഷണസംഘം അറിയിച്ചത്. 

Share this story