കത്ത് വിവാദം; സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

 കത്ത് വിവാദം: മേയര്‍ ആര്യ രാജേന്ദ്രന്‍റെ മൊഴിയെടുത്ത് ക്രൈംബ്രാഞ്ച്
 തിരുവനന്തപുരം: കോര്‍പ്പറേഷനിലെ നിയമനക്കത്ത് വിവാദത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ സമർപ്പിച്ച ഹർജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. ആരോപണ വിധേയയായ മേയര്‍ ആര്യാ രാജേന്ദ്രന്‍ ഹൈക്കോടതിയില്‍ ഇന്ന് നിലപാട് അറിയിക്കും. താന്‍ സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് പുറത്തുവന്ന കത്ത് വ്യാജമാണെന്ന നിലപാട് മേയര്‍ കോടതിയില്‍ ആവര്‍ത്തിക്കുമെന്നാണ് റിപ്പോർട്ട്.
ഇതിനിടെ വിവാദവുമായി ബന്ധപ്പെട്ട് സി പി എം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ ഉള്‍പ്പെടെയുള്ളവരുടെ മൊഴിയെടുക്കാനുള്ള നീക്കത്തിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണ സംഘം. മൊഴികളെടുത്ത ശേഷം ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിക്കും.

Share this story