വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​; ഗ​വ​ർ​ണ​ർ അ​ഞ്ച് ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ട്ടു

ബാർ കോഴകേസ് ;ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിയമ പരിശോധന നടത്തും
 തി​രു​വ​ന​ന്ത​പു​രം: സർക്കാരുമായുള്ള പോര് മുറുകുന്നതിനിടെ ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ നി​യ​മ​സ​ഭ പാ​സാ​ക്കി​യ അ​ഞ്ച് ബി​ല്ലു​ക​ളി​ൽ ഒ​പ്പി​ട്ടു. വ​കു​പ്പ് സെ​ക്ര​ട്ട​റി​മാ​ർ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് ഗവർണർ ബി​ല്ലു​ക​ളി​ൽ ഒപ്പു വച്ചതായാണ് സൂചന.  ലോ​കാ​യു​ക്ത, സ​ർ​വ​ക​ലാ​ശാ​ലാ ഭേ​ദ​ഗ​തി ബി​ല്ലു​ക​ൾ ഒ​ഴി​കെ​യു​ള്ള ഒ​ൻ​പ​തു ബി​ല്ലു​ക​ളും ഒ​പ്പി​ടു​മെ​ന്നു ഗ​വ​ർ​ണ​ർ നേ​ര​ത്തേ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ, ബി​ല്ലു​ക​ളി​ലെ ഭേ​ദ​ഗ​തി വ്യ​വ​സ്ഥ​ക​ൾ സം​ബ​ന്ധി​ച്ചു ബ​ന്ധ​പ്പെ​ട്ട മ​ന്ത്രി​മാ​ർ രാ​ജ്ഭ​വ​നി​ൽ നേ​രി​ട്ടെ​ത്തി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നു ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്നു. പേ​ഴ്സ​ണ​ൽ സെ​ക്ര​ട്ട​റി​മാ​രെ ഒ​ഴി​വാ​ക്കി, വ​കു​പ്പു സെ​ക്ര​ട്ട​റി​മാ​രു​മാ​യെ​ത്തി വി​ശ​ദീ​ക​രി​ക്കാ​നാ​ണു ഗ​വ​ർ​ണ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. 

Share this story