സംസ്ഥാനത്ത് ഇന്ന് 3,981 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
Thu, 23 Jun 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3,981 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒൻപതു കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. എറണാകുളം ജില്ലയിലാണു കോവിഡ് കേസുകൾ കൂടുതൽ. 970 പേർക്കാണ് ജില്ലയിൽ രോഗം പിടിപെട്ടത്. രോഗികളിൽ രണ്ടാം സ്ഥാനത്തു തിരുവനന്തപുരമാണ്. 880 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് കേരളത്തിലും മഹാരാഷ്ട്രയിലും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.