Times Kerala

തരൂരിന്റെ നീക്കം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന. സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തേക്ക് 

 
തരൂരിന്റെ നീക്കം: കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന. സെക്രട്ടറി താരിഖ് അന്‍വര്‍ സംസ്ഥാനത്തേക്ക് 
 ന്യൂഡല്‍ഹി :ശശി തരൂരിന്റെ വടക്കന്‍ കേരള പര്യടനും ഉയര്‍ത്തിവിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജന. സെക്രട്ടറി താരീഖ് അന്‍വര്‍ കേരളത്തിലേക്ക് എത്തുന്നതായി റിപ്പോർട്ട്.  മറ്റന്നാള്‍ അദ്ദേഹം സംസ്ഥാനത്തെത്തി നേതാക്കളെ കാണും.അതേസമയം, തരൂരിനെതിരെ ഇതുവരെ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും കെപിസിസി തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നും താരീഖ് അന്‍വര്‍ വ്യക്തമാക്കി.ഇതൊരു ചെറിയ വിഷയം മാത്രമാണെന്നും എ ഐ സി സി അടിയന്തരമായി ഇടപെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറയുന്നുണ്ടെങ്കിലും സാഹചര്യം പരിശോധിച്ച് ഹൈക്കമാന്റിനു റിപ്പോര്‍ട്ട് നല്‍കും. കോഴിക്കോട് വച്ചാണ് നേതാക്കളെ കാണുന്നത്. മുന്‍ നിശ്ചയിച്ച പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിലേക്കെത്തുന്നതെങ്കിലും തരൂര്‍ വിഷയം സംബന്ധിച്ചു നേതാക്കളില്‍ നിന്നു വിശദവിവരം ശേഖരിക്കും.

Related Topics

Share this story