Times Kerala

 തലശ്ശേരി ഇരട്ടക്കൊലപാതകം; കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി

 
 തലശ്ശേരി ഇരട്ടക്കൊലപാതകം; കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി
 തലശ്ശേരി: തലശ്ശേരി ഇരട്ടക്കൊലപാതക കേസില്‍ കൊലക്ക് ഉപയോഗിച്ച കത്തി കണ്ടെത്തി. അഞ്ചാം പ്രതി സന്ദീപിന്റെ പിണറായിയിലുള്ള വീടിനു സമീപത്ത് നടത്തിയ പരിശോധനയിലാണ്കത്തി കണ്ടെടുത്തത്. പ്രതികള്‍ സഞ്ചരിച്ച ഓട്ടോറിക്ഷയും അന്വേഷണസംഘം കണ്ടെടുത്തിട്ടുണ്ട്. സി പി എം പ്രവര്‍ത്തകരായ ഷമീര്‍, ഖാലിദ് എന്നിവരാണ് ഇന്നലെ അക്രമികളുടെ കൊലക്കത്തിക്കിരയായത്. ലഹരി വില്‍പ്പന തടഞ്ഞതിലുള്ള വിരോധമാണ് കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് പറയുന്നത്. കേസില്‍ നെട്ടൂര്‍ സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെ കസ്റ്റഡിയിലെടുത്തിരുന്നു.

Related Topics

Share this story