ലൈംഗിക പീഡനക്കേസ്: സിവിക് ചന്ദ്രന് മുന്‍കൂർ ജാമ്യം

 സി​വി​ക് ച​ന്ദ്ര​ന് എ​തി​രെ ലൈം​ഗി​ക അ​തി​ക്ര​മ​ത്തി​ന് കേ​സ്
 കോഴിക്കോട്: യൈവ എഴുത്തുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സാഹിത്യകാരൻ സിവിക് ചന്ദ്രന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഉപാധികേളോടെ ജാമ്യം അനുവദിച്ചത്. 50000 രൂപയുടെ രണ്ട് ആൾ ജാമ്യത്തിൽ വിട്ടയക്കാൻ ഉത്തരവിട്ടു. എഴുത്തുകാരിയും അധ്യാപികയുമായ യുവതിയുടെ പരാതിയില്‍ ആദ്യം രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ജൂലൈ 30 നാണ് ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായത്. തുടര്‍ന്ന് വിധി പറയാന്‍ ഇന്നത്തേക്ക് മാറ്റുകയായിരുന്നു.ഇതിനിടെ സിവികിനെതിരെ രണ്ടാമത്തെ കേസ് രജിസ്റ്റര്‍ ചെയിതിട്ടുണ്ട്. യുവ എഴുത്തുകാരിയുടെ പരാതിയില്‍ കൊയിലാണ്ടി പൊലീസാണ് കേസെടുത്തത്. 2020ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ കഴിയുകയാണ്. സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫായിരുന്നു.

Share this story