സ​വ​ർ​ക്ക​റു​ടെ ചി​ത്രം മ​ത​നി​ര​പേ​ക്ഷ മ​ന​സു​ക​ൾ​ക്ക് ആശ്ചര്യം, കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് അത് ആവേശമെന്നും മുഖ്യമന്ത്രി

pinarayi
 തി​രു​വ​ന​ന്ത​പു​രം: കോൺഗ്രസ്സ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര​യു​ടെ ബാ​ന​റി​ൽ സ​വ​ർ​ക്ക​റു​ടെ ചി​ത്രം മ​ത​നി​ര​പേ​ക്ഷ മ​ന​സു​ക​ൾ​ക്ക് ആ​ശ്ച​ര്യ​മാ​ണ് ഉ​ണ്ടാ​ക്കി​യതെങ്കിലും,  കോ​ൺ​ഗ്ര​സു​കാ​ർ​ക്ക് അത് ആ​വേ​ശ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. രാഹുൽ ഗാന്ധിയുടെ യാ​ത്ര ബി​ജെ​പി​ക്കെ​തി​രെ അ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി കൂട്ടിച്ചേർത്തു. അ​റി​യ​പ്പെ​ടു​ന്ന കോ​ൺ​ഗ്ര​സ്‌ നേ​താ​വാ​ണ്‌ സ്വാ​ത​ന്ത്ര്യ സ​മ​ര സേ​നാ​നി​ക​ളു​ടെ ഫോ​ട്ടോ​യ്‌​ക്കൊ​പ്പം സ​വ​ർ​ക്ക​റു​ടെ ചി​ത്രം വ​യ്‌​ക്കു​ന്ന​ത്. രാ​ഹു​ൽ ഗാ​ന്ധി ന​ട​ത്തം ആ​രം​ഭി​ച്ച​പ്പോ​ൾ ഗോ​വ​യി​ലു​ണ്ടാ​യി​രു​ന്ന കോ​ൺ​ഗ്ര​സും ഇ​ല്ലാ​താ​കു​ന്ന സ്ഥി​തി​യാ​യി.‌ എം​എ​ൽ​എ​മാ​ർ കൂ​ട്ട​മാ​യി ബി​ജെ​പി​യി​ലേ​ക്ക്‌ ചേ​ക്കേ​റി. അ​പ്പോ​ഴും കേ​ര​ള​ത്തെ ഇ​ട​തു​പ​ക്ഷ​ത്തു​നി​ന്ന്‌ അ​ട​ർ​ത്തി​യെ​ടു​ക്കാ​നാ​കു​മോ​യെ​ന്നാ​ണ്‌ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ നൊ​ട്ട​മെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു. സ്വാ​ത​ന്ത്ര്യ സ​മ​ര ഘ​ട്ട​ത്തി​ലാ​ണ്‌‌ ആ​ർ​എ​സ്‌​എ​സ്‌ പി​റ​ന്നു​വീ​ഴു​ന്ന​ത്‌. അ​വ​ർ എ​ന്നും വ​ർ​ഗീ​യ​ത​മാ​ത്രം പ്ര​ച​രി​പ്പി​ച്ചു. ആ​ദ്യം ദ്വി​രാ​ഷ്‌​ട്ര വാ​ദം ഉ​ന്ന​യി​ക്കു​ന്ന​ത്‌ സ​വ​ർ​ക്ക​റാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

Share this story