സജ്ജാദിന് ഫുഡ് ഡെലിവറിയുടെ മറവില്‍ ലഹരി കച്ചവടം, ഷഹാനയെ ക്രൂരമായി മർദിച്ചിരുന്നു
Sat, 14 May 2022

കോഴിക്കോട്: ദുരൂഹ സാഹചര്യത്തില്‍ മരിച്ച നടിയും പരസ്യ മോഡലുമായ ഷഹനയുടെ ഭര്‍ത്താവ് സജ്ജാദ് ലഹരിക്കടിമയെന്ന് പൊലീസ്. ഫുഡ് ഡെലിവറിയുടെ മറവില്‍ ഇയാൾ ലഹരിമരുന്ന് കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. സജ്ജാദിന്റെ വീട്ടില്‍ നിന്ന് ലഹരി മരുന്നും ഇത് ഉപയോഗിക്കാൻ ആവശ്യമായ വസ്തുക്കളും കഴിഞ്ഞ ദിവസം പോലീസ് നടത്തിയ പരിശോധനയിൽ പിടിച്ചെടുത്തിരുന്നു. അതേസമയം, ഷഹനയുടേത് ആത്മഹത്യയാണോയെന്ന് ഉറപ്പിക്കാന്‍ ഇന്ന് വീട്ടില്‍ ശാസ്ത്രീയ പരിശോധന നടത്തും. ഷഹനയെ മരിച്ച നിലയിൽ കണ്ടെത്തിയ പറമ്പില്‍ ബസാറിലെ വീട്ടിലാണു ശാസ്ത്രീയ പരിശോധന. ആത്മഹത്യ ആണെന്നായിരുന്നു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. ഇന്നലെ അറസ്റ്റ് ചെയ്ത ഭര്‍ത്താവ് സജ്ജാദിനെ കോടതിയില്‍ ഹാജരാക്കും. ഷഹനയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷം ഇന്നലെ രാത്രി കബറടക്കി.