കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണം സ്റ്റേ ചെയ്യണമെന്ന ജീവനക്കാരുടെ ഹർജി തള്ളി ഹൈക്കോടതി
Sep 23, 2022, 20:09 IST

കൊച്ചി: കെഎസ്ആർടിസിയിലെ ഡ്യൂട്ടി പരിഷ്കരണം സ്റ്റേ ചെയ്യണമെന്ന ജീവനക്കാരുടെ ഹർജി തള്ളി ഹൈക്കോടതി. സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നത് സ്റ്റേ ചെയ്യണമെന്ന ജീവനക്കാരുടെ ആവശ്യമാണ് ഹൈക്കോടതി തള്ളിയത്. കെഎസ്ആർടിസിയെ ലാഭകരമാക്കാൻ നടത്തുന്ന പരിഷ്കാരങ്ങളെ തൊഴിലാളികൾ തടസപ്പെടുത്തരുതെന്നും കോടതി വ്യക്തമാക്കി. അതേസമയം, ജീവനക്കാർക്ക് എല്ലാ മാസവും പത്താം തീയതിക്കകം ശമ്പളം നൽകണം എന്നും ഹൈക്കോടതി ഇടക്കാല ഉത്തരവ് പ്രഖ്യാപിച്ചു. കാട്ടാക്കടയിൽ അച്ഛനെയും മകളേയും കെഎസ്ആർടിസി ജീവനക്കാർ ആക്രമിച്ച സംഭവത്തിൽ സ്വീകരിച്ച നടപടികളിൽ കോടതി തൃപ്തി രേഖപ്പെടുത്തി. ഇക്കാര്യത്തിൽ കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടികൾ കാര്യക്ഷമമായി നടക്കണം എന്നും കോടതി നിർദേശിച്ചു.