രാഹുൽഗാന്ധിക്ക് വധഭീഷണി; യുപി സ്വദേശി പിടിയിൽ
Nov 25, 2022, 10:30 IST

ഭോപ്പാൽ: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ഗാന്ധിയെ വധിക്കുമെന്ന് ഭീഷണി മുഴക്കിയയാള്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയാണ് പിടിയിലായത്. മധ്യപ്രദേശിലെ നഗ്ദയില്‍ നിന്നുമാണ് പോലീസ് ഇയാളെ പിടികൂടിയത്.രാഹുല്‍ഗാന്ധി ഇന്ഡോറിലെത്തുമ്പോള് വധിക്കുമെന്നായിരുന്നു ഇയാളുടെ ഭീഷണി. തുടര്‍ന്ന് ഇന്‍ഡോര്‍ ക്രൈംബ്രാഞ്ചിനെ വിവരമറിയിച്ചു. ഇന്‍ഡോര്‍ പോലീസ് നല്കിയ ഫോട്ടോയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റെന്ന് നഗ്ഡ എസ്പി സത്യേന്ദ്രകുമാര്‍ ശുക്ല അറിയിച്ചു. ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍നിന്നുള്ള ആളാണു പ്രതിയെന്നാണ് ആധാര്‍ കാര്‍ഡില്‍നിന്നു വ്യക്തമാകുന്നുതെന്നും പൊലീസ് അറിയിച്ചു.