കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധം; സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കി 
കോഴിക്കോട്: കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്‍റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍. പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ചാണ് സമരം നടത്തുന്നത്.

വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്. സമരക്കാരില്‍ ചിലരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കം ചെയ്തു.

നഗരസഭയ്ക്ക് പ്ലാന്‍റിന്‍റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടരാൻ ഹൈക്കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പ്രതിഷേധക്കാരെ തടയാന്‍ വന്‍ പോലീസ് സന്നാഹത്തെ പ്രദേശത്ത് വിന്യസിച്ചിരിക്കുകയാണ്.

Share this story