പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോണ്‍ പറത്തി; മൂന്ന് പേർ അറസ്റ്റിൽ

modi
 അഹമ്മദാബാദ്: ഗുജറാത്തിലെ ബാവ്‌ലയില്‍ പ്രധാന മന്ത്രിയുടെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ സ്വകാര്യ ഡ്രോണ്‍ പറത്തിയ സംഭവത്തില്‍ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. സംഘത്തിൽ നിന്നും ഡ്രോണും പിടിച്ചെടുത്തിട്ടുണ്ട്.കഴിഞ്ഞ ദിവസം ബാവ്‌ലയില്‍ പ്രധാന മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് ഡ്രോണ്‍ പറന്നത്. പരിപാടിയുടെ സുരക്ഷ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങളെ കുറിച്ച് അറിയാതെയാണ് ദൃശ്യങ്ങളെടുക്കാന്‍ ശ്രമിച്ചതെന്നാണ് പ്രാഥമിക സൂചന. ഡിസംബര്‍ ഒന്ന് മുതല്‍ അഞ്ച് വരെയാണ് ഗുജറാത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. 182 മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

Share this story