കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട്​ ഹർത്താൽ

 കേരളത്തിൽ നാളെ  പോപ്പുലർ  ഫ്രണ്ട്​ ഹർത്താൽ
 കോഴിക്കോട്​: നേതാക്കളെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച്​ നാളെ  കേരളത്തിൽ പോപ്പുലർ  ഫ്രണ്ട്​ ഹർത്താൽ. നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്​ ഹർത്താൽ.

സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്സി. അംഗം പ്രഫ. പി. കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന്  പ്രതിഷേധിച്ചാണ്​ ഹർത്താൽ നടത്തുന്നതെന്ന്  ഭാരവാഹികൾ അറിയിച്ചു.

ഇന്ന് പുലർച്ചെയാണ് രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഒാഫീസുകളിലും എൻ.ഐ.എ, ഇ.ഡി സംഘം പരിശോധന തുടങ്ങിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Share this story