Times Kerala

 പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സാധാരണപോലെ സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി 

 
 പോപ്പുലർ ഫ്രണ്ട് ഹർത്താൽ; സാധാരണപോലെ സർവ്വീസ് നടത്തുമെന്ന് കെഎസ്ആർടിസി 
 

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും ഇതുമായി ബന്ധപ്പെട്ട കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.   ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവെ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്ക് കെഎസ്ആർടി ആവശ്യാനുസരണം സർവ്വീസ് നടത്തും. എന്തെങ്കിലും ക്രമസമാധാന പ്രശ്നം ഉണ്ടായാൽ പൊലീസ് സഹായം തേടാനും, മുൻകൂട്ടി പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ അതിന് രേഖാമൂലം അപേക്ഷ നൽകുവാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

 കേരളത്തിൽ നാളെ പോപ്പുലർ ഫ്രണ്ട്​ ഹർത്താൽ

നേതാക്കളെ അറസ്റ്റ്​ ചെയ്തതിൽ പ്രതിഷേധിച്ച്​ നാളെ  കേരളത്തിൽ പോപ്പുലർ  ഫ്രണ്ട്​ ഹർത്താൽ. നാളെ രാവിലെ ആറു മുതൽ വൈകീട്ട് ആറുവരെയാണ്​ ഹർത്താൽ. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീര്‍, ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം, ദേശീയ ജനറല്‍ സെക്രട്ടറി നാസറുദ്ദീന്‍ എളമരം, ദേശീയ എക്സി. അംഗം പ്രഫ. പി. കോയ, സംസ്ഥാന സമിതിയംഗം യഹിയാ തങ്ങള്‍, വിവിധ ജില്ലകളിലെ ഭാരവാഹികള്‍ എന്നിവരടക്കം 15ഓളം നേതാക്കളെ കേരളത്തില്‍ കസ്റ്റഡിയിലെടുത്തതിനെ തുടർന്ന്  പ്രതിഷേധിച്ചാണ്​ ഹർത്താൽ നടത്തുന്നതെന്ന്  ഭാരവാഹികൾ അറിയിച്ചു. ഇന്ന് പുലർച്ചെയാണ് രാജ്യവ്യാപകമായി പോപുലർ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഒാഫീസുകളിലും എൻ.ഐ.എ, ഇ.ഡി സംഘം പരിശോധന തുടങ്ങിയത്. പരിശോധനയുടെ അടിസ്ഥാനത്തിൽ നിരവധി നേതാക്കളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്.

Related Topics

Share this story