പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളി ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മലയാളി ഗാന്ധിയന്‍ വി പി അപ്പുക്കുട്ടന്‍ പൊതുവാളിന് പത്മശ്രീ
 
ന്യൂഡല്‍ഹി: ഈ വർഷത്തെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഒരാൾക്ക് പദ്മ വിഭൂഷണും 25 പേർക്ക് പദ്മശ്രീയുമാണ് പ്രഖ്യാപിച്ചത്. മലയാളിയായ ഗാന്ധിയൻ വി.പി. അപ്പുക്കുട്ട പൊതുവാളിന് പത്മശ്രീ ലഭിച്ചു. 99 വയസ്സുകാരനായ പൊദുവാള്‍ കണ്ണൂര്‍ പയ്യന്നൂർ സ്വദേശിയാണ്. ഒ.ആർ.എസിന്റെ പിതാവ് ഡോ. ദിലീപ് മഹലനോബിസിനാണു പത്മവിഭൂഷൺ. ഇന്ന് വൈകിട്ടാണ് പത്മ അവാർഡുകൾ പ്രഖ്യാപിച്ചത്. രാജ്യത്തെ സിവിലിയൻമാർക്ക് നൽകുന്ന ഏറ്റവും വലിയ നാലാമത്തെ ബഹുമതിയാണ് പത്മശ്രീ.

Share this story