പി എഫ് ഐ ജപ്തി: വസ്തുവിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ സര്‍ക്കാറിനോട് ഹൈക്കോടതിയുടെ നിർദ്ദേശം

 പോപ്പുലർ ഫ്രെണ്ട് ഹർത്താൽ: 233 പേര്‍കൂടി അറസ്റ്റില്‍
 കൊച്ചി : പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പി എഫ് ഐ)യുടെ പ്രവര്‍ത്തകരുടെയും നേതാക്കളുടെയും സ്വത്തുവകകള്‍ ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാറിന് നിർദ്ദേശം നൽകി ഹൈക്കോടതിയുടെ. ജപ്തി ചെയ്ത വസ്തുവകകളുടെ വിശദാംശങ്ങള്‍ വ്യക്തമാക്കാനാണ് കോടതി നിര്‍ദേശം നൽകിയിരിക്കുന്നത്. ജപ്തിക്ക് വിധേയമായവര്‍ക്ക് പി എഫ് ഐയുമായുള്ള ബന്ധവും സര്‍ക്കാര്‍ വിശദീകരിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.  ജപ്തി നടപടികള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഫെബ്രുവരി രണ്ടിന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കണം. അതിനിടെ, പി എഫ് ഐയുമായോ ഹര്‍ത്താല്‍ അക്രമവുമായോ യാതൊരു ബന്ധവുമില്ലാത്തവരുടെ സ്വത്തുവകകള്‍ ജപ്തി ചെയ്തതുമായി ബന്ധപ്പെട്ട് കൂടുതല്‍ പേര്‍ കേസില്‍ കക്ഷി ചേരാന്‍ ഹരജി നല്‍കി. മലപ്പുറം സ്വദേശിയായ മുസ്ലിം ലീഗ് പ്രാദേശിക നേതാവ് സി പി യൂസുഫ് ആണ് കേസില്‍ കക്ഷി ചേരുന്നത്. യൂസുഫിന്റെ സ്വത്തുക്കള്‍ കഴിഞ്ഞ ദിവസം ജപ്തി ചെയ്തിരുന്നു.

Share this story