മു​ല്ല​പ്പെ​രി​യാ​റി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം; എം കെ സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു

 മു​ല്ല​പ്പെ​രി​യാ​റി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ വേ​ണം; എം കെ സ്റ്റാലിന് മുഖ്യമന്ത്രി കത്തയച്ചു
 തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. നീരൊഴുക്ക് ശക്തമായ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്നും കൂടുതൽ ജലം കൊണ്ടുപോകണമെന്നാവശ്യപ്പെട്ട് അടിയന്തര ഇടപെടൽ വേണമെന്ന് കത്തിൽ ആവശ്യം. ഡാ​മു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​മി​ഴ്‌​നാ​ട് സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ മു​മ്പ് അ​റി​യി​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​യ​ച്ച ക​ത്തി​ല്‍ പ​റ​യു​ന്നു.വ്യാ​ഴാ​ഴ്ച ജ​ല​വി​ഭ​വ​വ​കു​പ്പ് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ ത​മി​ഴ്‌​നാ​ട് ജ​ല​വി​ഭ​വ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ ചീ​ഫ് സെ​ക്ര​ട്ട​റി വി.​പി.​ജോ​യ് ത​മി​ഴ്‌​നാ​ട് ചീ​ഫ് സെ​ക്ര​ട്ട​റി​ക്കും ക​ത്ത് ന​ല്‍​കി​യി​രു​ന്നു.

Share this story