Times Kerala

 മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് 12.30ന് തു​റ​ക്കും; ജാഗ്രത.!

 
mullapperiyar
 ഇ​ടു​ക്കി: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് രാ​വി​ലെ 12.30ന് ​തു​റ​ക്കും. ര​ണ്ട് ഷ​ട്ട​റു​ക​ൾ 30 സെ​ന്‍റി​മീ​റ്റ​ർ വീതമാണ് ഉ​യ​ർ​ത്തു​ക. ആ​ദ്യ ര​ണ്ട് മ​ണി​ക്കൂ​റി​ല്‍ 534 ഘ​ന​യ​ടി വെ​ള്ളം ഒ​ഴു​ക്കും. ര​ണ്ട് മ​ണി​ക്കൂ​റി​ന് ശേ​ഷം 1,000 ഘ​ന​യ​ടി​യാ​യി ഉ​യ​ർ​ത്തും. ഷട്ടർ തുറക്കാനുള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂർത്തിയായതായി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ അ​റി​യി​ച്ചു. മു​ല്ല​പ്പെ​രി​യാ​റി​ലെ നി​ല​വി​ലെ ജ​ല​നി​ര​പ്പ് 137.25 അ​ടി​യാ​ണ്.  അ​തേ​സ​മ​യം, ഇ​ടു​ക്കി ഡാ​മും തു​റ​ക്കു​ന്ന​ത് പ​രി​ഗ​ണ​ന​യി​ലെ​ന്ന് മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ന്‍ അ​റി​യി​ച്ചു. എ​ന്‍​ഡി​ആ​ര്‍​എ​ഫി​ന്‍റെ ര​ണ്ട് സം​ഘ​ങ്ങ​ളെ കൂ​ടി ഇ​ടു​ക്കി​യി​ലേ​ക്ക് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Related Topics

Share this story