Times Kerala

മംഗളൂരു സ്‌ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്‌റ്റന്‍സ് കൗണ്‍സില്‍ എന്ന സംഘടന

 
nes
 ബെംഗളൂരു: മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ സ്ഫോടനം നടന്ന സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് റസിസ്റ്റന്‍സ് കൗണ്‍സില്‍(ഐആര്‍സി) എന്ന സംഘടന. ഇതുവരെ കേട്ടുകേൾവിയില്ലാത്ത സംഘടനയാണ് ഐആര്‍സി എന്നാണ് റിപ്പോർട്ട്. തീവ്രവാദ ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഐആര്‍സിയുടെ ലെറ്റര്‍ ഹെഡിലുള്ള പ്രസ്‌താവന സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. മംഗളൂരുവിലെ കദ്രിയിലെ ഹിന്ദുക്ഷേത്രം അക്രമിക്കാനാണ് പദ്ധതിയിട്ടതെന്നാണ് സംഘടന കത്തിൽ പറയുന്നത്. കാവി തീവ്രവാദികളുടെ കേന്ദ്രമായി മംഗളൂരു മാറിയെന്നും ഈ ആക്രമണ പദ്ധതി പരാജയപ്പെട്ടെങ്കിലും കേന്ദ്ര സംസ്ഥാന സുരക്ഷ ഏജന്‍സികളുടെ കണ്ണുവെട്ടിച്ച് ഭാവിയില്‍ ആക്രമണം നടത്തുമെന്നും സംഘന കത്തിൽ പറയുന്നു.അതേസമയം, ഐആര്‍സി എന്ന സംഘടന യഥാര്‍ഥത്തില്‍ നിലനില്‍ക്കുന്നുണ്ടോ എന്നതിനെ സംബന്ധിച്ചും കത്തിലെ അവകാശവാദങ്ങളെ സംബന്ധിച്ചും അന്വേഷിക്കുമെന്ന് കര്‍ണാടക എഡിജിപി അലോക് കുമാര്‍ അറിയിച്ചു. കേന്ദ്ര സംസ്ഥാന ഇന്‍റലിജന്‍സ് ഏജന്‍സികള്‍ തേടികൊണ്ടിരുന്ന ഷരീഖിന് ഇത്തരമൊരു ആക്രമണം ആസൂത്രണം ചെയ്യാന്‍ സാധിച്ചത് വലിയ വിജയമാണെന്ന് സംഘടന പറഞ്ഞു. പ്രസ്‌താവനയില്‍ എഡിജിപി അലോക് കുമാറിനെ പേരെടുത്ത് ഭീഷണിപ്പെടുത്തുന്നു. 

Related Topics

Share this story