കുണ്ടള എസ്റ്റേറ്റിലെ ഉരുൾപൊട്ടൽ; രണ്ടു കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ, വട്ടവട ഒറ്റപ്പെട്ട നിലയിൽ

കുണ്ടള എസ്റ്റേറ്റിലെ ഉരുൾപൊട്ടൽ; രണ്ടു കടകളും ഒരു ക്ഷേത്രവും മണ്ണിനടിയിൽ, വട്ടവട ഒറ്റപ്പെട്ട നിലയിൽ
 മൂന്നാർ: ഇടുക്കി മൂന്നാർ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനിലുണ്ടായ ഉരുൾപൊട്ടലിൽ വൻ നാശനഷ്ടം. ഒരു ക്ഷേത്രവും രണ്ടു കടകളും അടക്കം മണ്ണിനടിയിലായതായാണ് റിപ്പോർട്ട്. അതേസമയം, സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. ഉരുൾ പൊട്ടിയതിനെ തുടർന്ന് 175 കുടുംബങ്ങളെ പ്രദേശത്ത് നിന്നും മാറ്റി പാർപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി 11-ഓടെയാണ് ഉരുൾപൊട്ടൽ ഉണ്ടായത്. അഞ്ഞൂറോളം പേർ താമസിക്കുന്ന ലയങ്ങൾക്ക് തൊട്ടടുത്താണ് ഉരുൾപൊട്ടിയത്. ലയങ്ങളിൽ താമസിച്ചിരുന്നവരെല്ലാം സുരക്ഷിതരാണെന്ന് എ. രാജ എംഎൽഎ അറിയിച്ചു. ഉരുൾപൊട്ടലിലെ തുടർന്ന് മൂന്നാർ വട്ടവട സംസ്ഥാന പാതയിലെ റോഡ് തകർന്നു. ഇതോടെ വട്ടവട ഒറ്റപ്പെട്ട നിലയിലാണ്. ഇവിടെ ഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു.

Share this story