കോഴിക്കോട് കിണർ ഇടിഞ്ഞ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു; രക്ഷാപ്രവർത്തനം തുടരുന്നു
Sat, 14 May 2022

കോഴിക്കോട്: പുത്തൂർ മഠം മുണ്ടൂ പാലത്ത് നിർമ്മാണം നടക്കുന്ന കിണർ ഇടിഞ്ഞു വീണ് ഒരാൾ മണ്ണിനടിയിൽപ്പെട്ടു. സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കിണർ നിർമ്മിക്കുന്നതിനിടെ ഇതരസംസ്ഥാന തൊഴിലാളിയാണ് മണ്ണിനടിയിൽ കുടുങ്ങിയതെന്നാണ് റിപ്പാർട്ട്. കിണറിന്റെ വശം കെട്ടുന്നതിനിടെയാണ് മണ്ണിടിഞ്ഞ് വീണത്. മീഞ്ചന്ത ഫയർ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തുകയാണ്.