രാജ്യത്ത് കോവിഡ് കുതിക്കുന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 13,313 പേ​ർ​ക്ക് രോഗബാധ

covid
 ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് കേ​സു​ക​ളി​ൽ വീ​ണ്ടും ഉയർന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 13,313 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. 38 പേ​ർ ഒരു ദിവസത്തിനിടെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു​വെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 10,972 പേ​ർ കോ​വി​ഡ് മു​ക്ത​രാ​യി. ഇ​തോ​ടെ 83,990 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. 2.03 ശ​ത​മാ​ന​മാ​ണ് രാ​ജ്യ​ത്ത് കോ​വി​ഡ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്.  രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് കേ​സു​ക​ളു​ടെ എ​ണ്ണം 4,27,36,027 ക​ട​ന്നു. 5,24,941 പേ​രാ​ണ് രാ​ജ്യ​ത്തു ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​ത്.മ​ഹാ​രാ​ഷ്ട്ര​യി​ലും കേ​ര​ള​ത്തി​ലു​മാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ൽ ഗ​ണ്യ​മാ​യ വ​ർ​ധ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ 60 ശ​ത​മാ​നം രോ​ഗി​ക​ളും കേ​ര​ള​ത്തി​ലും മ​ഹാ​രാ​ഷ്ട്ര​യി​ലു​മാ​ണ്.

Share this story